തിരുവനന്തപുരം: നെട്ടയത്ത് കോടതി ഉത്തരവിന്റെ മറവില്‍ ഭാര്യേയും മക്കളേയും കുടിയിറക്കിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടല്‍. നെട്ടയം സ്വദേശി ജേക്കബും ഭാര്യ സെലിനും തമ്മിലുള്ള വിവാഹ മോചന ക്കേസാണ് പടികടന്ന പ്രതിഷേധത്തിലേക്കെത്തിയത്. കോടതിയുടെ പരിഗണനയിലിക്കുന്ന സംഭവത്തിൽ കേസെടുക്കില്ല. പകരം ജേക്കബിനേയും സഹോദരനെയും കമ്മീഷന്‍ തിങ്കളാഴ്ച വിളിച്ച് വരുത്തും. പ്രശ്നപരിഹാരം ആകും വരെ പ്രതിഷേധം തുടരുമെന്നാണ് സെലിന്റെ നിലപാട്.
കമ്മീഷന്‍ അംഗം ഷാദിയ കമാല്‍ സ്ഥലം സന്ദര്‍ശിച്ചു. സെലിനും മക്കൾക്കും ആവശ്യമെങ്കിൽ നിയമ സഹായം നൽകാനും പൊലീസ് സംരക്ഷണം ഉറപ്പാക്കാനും കമ്മീഷൻ നിര്‍ദ്ദേശം നൽകി.ബദല്‍ സംവിധാനം ഒരുക്കാതെ വീട്ടില്‍ നിന്നിറക്കിയതില്‍ ഭര്‍ത്താവ് ദേക്കബിനോട് വിശദീകരണം തേടും. പര്യാപ്തമായ താമസം ഒരുക്കാന്‍ ആവശ്യപ്പെടുമെന്നും ആവശ്യമെങ്കില്‍ ബദല്‍ സംഭിധാനം ഉണ്ടാകും വരെ താമസ സൗകര്യം ഒരുക്കുമെന്നും കുട്ടികളുടെ പഠനത്തിനുള്ള സഹായം ഉറപ്പാകുമെന്നും വനിതാ കമ്മീഷന്‍ തയ്യാറാണെന്ന് കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചു.
വീട്ടില്‍ നിന്ന് ഇറക്കി വിട്ടതില്‍ പ്രതിഷേധിച്ച് ഭര്‍ത്താവിന്റെ തറവാട്ടു വീടിനുമുന്നില്‍ ഭാര്യയും മക്കളും പ്രതിഷേധിച്ച വാര്‍ത്ത ഏഷ്യനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. വിവാഹ മോചനക്കേസ് നടക്കുനതിനിടെയാണ് വീടൊഴിഞ്ഞു തരണമെന്നാവശ്യപ്പെട്ട് ജേക്കബ് കോടതിയെ സമീപിച്ചത്. മാതാപിതാക്കളെ നോക്കാന്‍ വീടു വേണമെന്നായിരുന്നു ജേക്കബിന്റെ വാദം. ഭാര്യയ്ക്കും മക്കള്‍ക്കും പകരം വീട് നല്‍കുമെന്നും ജേക്കബ് ഉറപ്പു നല്‍കിയിരുന്നു. കോടതി ഉത്തരവ് പ്രാകാരം പൊലീസ് എത്തി സെലിനേയും മക്കളേയും ഒഴിപ്പിച്ചു. എന്നാല്‍, പകരം താമസസൗകര്യം ഉറപ്പാക്കാന്‍ ജേക്കബ് തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് സെലിലും മക്കളും ഭര്‍ത്താവിന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കുന്നത്.

