ബീജിങ്: മുന്‍ ഭര്‍ത്താവുമായുള്ള വാക്കേറ്റത്തില്‍ പ്രകോപിതയായയുവതി വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞു. വേര്‍പിരിഞ്ഞ ദമ്പതിമാര്‍ ചൈനയിലെ വുക്സിയിലെ ഒരു ഷോപ്പിങ് മാളില്‍ കണ്ടുമുട്ടിയപ്പോഴായിരുന്നു സംഭവം. ചൈനയിലെ വേല്‍ഡ് ഓഫ് ബസ്സ് എന്ന പത്രമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍ ദമ്പതിമാര്‍ പരസ്പരം കണ്ടുമുട്ടിയതോടെ വാദങ്ങള്‍ തുടങ്ങി. ഇതിനെ തുടര്‍ന്ന് മുന്‍ ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് അടിക്കുകയായിരുന്നു. 'താന്‍ വാങ്ങിതന്ന വസ്ത്രവും മൊബൈല്‍ ഫോണുമാണ് നീയിപ്പോള്‍ ഉപയോഗിക്കുന്നതെന്നായിരുന്നു' യുവാവിന്റെ വാക്കുകള്‍. ഇതോടെ യുവതി പ്രകോപിതയാവുകയായിരുന്നു. തുടര്‍ന്ന് കൈയ്യിലിരുന്ന ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു.

ഭര്‍ത്താവിനോടുള്ള ദേഷ്യം അടക്കാനാവാതെ വസ്ത്രങ്ങള്‍ ഓരോന്നായി ഊരിയെറിയാന്‍ തുടങ്ങി. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു യുവതി പൂര്‍ണമായും നഗ്‌നയായത്. എന്നാല്‍ യുവതി വസ്ത്രം ഊരിയെറിഞ്ഞപ്പോള്‍ മുന്‍ ഭര്‍ത്താവ് അത് ധരിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. 

യുവതി വസ്ത്രം ഊരിയെറിയുന്ന വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. യുവാവാണ് ആദ്യം വാക്കേറ്റത്തിന് തുടക്കം കുറിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞതിന് ശേഷം മാളിലെ ലിഫ്റ്റില്‍ കയറി യുവതി താഴേക്ക് പോയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.