ബൈക്കിലെത്തിയ സംഘം മാല തട്ടിപ്പറിച്ചു, തടയാന്‍ ശ്രമിച്ച യുവതിക്ക് ക്രൂര മര്‍ദനം

ബെഗളൂരു: ബൈക്കിലെത്തി മാല മോഷ്ടിച്ച സംഘത്തെ തടയാന്‍ ശ്രമിച്ച യുവതിയെ മോഷ്ടാക്കള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബെംഗളൂരുവിലെ ആര്‍ആര്‍ നഗറിലാണ് സംഭവം. വെള്ളിയാഴ്ച വീടിനു മുന്നില്‍ മറ്റൊരു വീട്ടമ്മയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു യുവതി. അഡ്രസ് ചോദിക്കാനാണെന്ന വ്യാജേന ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ മല പിടിച്ചു പറിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് പ്രതിരോധിച്ച യുവതി ഇവരെ തള്ളിമാറ്റി. എന്നാല്‍ ബൈക്ക് കുറച്ച് മുന്നിലായി നിര്‍ത്തി ഇറങ്ങി വന്ന അക്രമികള്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. യുവതി പരമാവധി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ട് അക്രമികളും ചേര്‍ന്ന് അവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ അക്രമികളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മാലയുമായി ഇവര്‍ കടന്നുകളഞ്ഞതായാണ് വിവരം