കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ  വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ദളിത് പെൺകുട്ടി. കോൺഗ്രസ് സേവാ ദൾ പ്രവർത്തകയായ അലഹബാദ് സ്വദേശിയായ ദളിത് പെൺകുട്ടിയാണ് രാഹുല്‍ ഗാന്ധിയോട് പ്രണയമാണെന്നു തുറന്നുപറയുന്നത്. ഉത്തർപ്രദേശിലെ പാർട്ടി ഓഫീസിനു മുന്നിൽ വെച്ചാണ് പെൺകുട്ടി ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

ദളിതർക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും അവരെ സഹായിക്കാനും രാഹുൽ ഗാന്ധിക്ക് മടിയില്ല. അതിനുള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ വിവാഹം കഴിക്കാൻ തനിക്ക് ആഗ്രഹം തോന്നിയത്. തന്റെ സ്വപ്‍നങ്ങളിലെ നായകനെ നേരിൽ കണ്ട് ഇക്കാര്യം അറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും യുവതി പറയുന്നു.
 
രാഹുല്‍ ഗാന്ധിയെ പലപ്രാവശ്യം നേരിട്ട് കണ്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും പ്രണയം തുറന്നുപറയാൻ കഴിഞ്ഞിട്ടില്ല. തന്റെ സ്വപ്‌നങ്ങളില്‍ എത്തുന്ന രാഹുല്‍ തന്നെ പ്രണയിക്കുന്നതായും വിവാഹം കഴിക്കാമെന്ന് വാക്ക് കൊടുത്തതായും കുടംബജീവിതം നയിക്കുന്നതിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും യുവതി പറയുന്നു.