മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ യുവതി അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു. മുസാഫര്‍നഗറിലെ ഷാമംലിയില്‍ ആണ് ദാരുണ കൊലപാതകം നടന്നത്. ഫാക്ടറി ജീവനക്കാരിയായ മസും ദേവി(30)ആണ് വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. അജ്ഞാതനായ യുവാവ് യുവതിയ്ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 