ദില്ലി: പൊതുസ്ഥലത്തു വച്ച് സൈനികനെ മര്‍ദ്ദിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു. സൈനികനെ സൈനികനെ ഇവര്‍ കൈവീശി മുഖത്ത് അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സൈന്യം സംഭവത്തെ കുറിച്ച് ദില്ലി പോലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച ദക്ഷിണ ദില്ലിയിലെ വസന്ത്കുഞ്ചിലെ റോഡിലായിരുന്നു സംഭവം. 44 കാരിയായ സ്മൃതി കര്‍ലയാണ് സൈനികനെ മര്‍ദ്ദിച്ചത്. സൈനികനെ സ്മൃതി കൈ വീശിയടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് ഇവര്‍ സ്വന്തം കാറിലേക്കു മടങ്ങുന്നതും കാണാം.

സംഭവം കണ്ട ആളുകല്‍ ഇത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കു ശേഷം സ്മൃതിയെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവരുടെ കാര്‍ പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ പ്രചരിച്ചതോടെ നിരവധിയാളുകള്‍ സ്മൃതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു