ലഖ്നൗ: മുലപ്പാലിന് വേണ്ടി കരഞ്ഞ ഒരു വയസായ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദര്‍ ഗ്രാമത്തിലാണ് സംഭവം. കേസില്‍ കുട്ടിയുടെ അമ്മയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ അരിവാളുകൊണ്ട് കഴുത്തറുത്താണ് യുവതി കൊലപ്പെടുത്തിയത്. സംഭവം നടന്ന സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. യുവതി അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കരഞ്ഞത്. ദേഷ്യം സഹിക്കാതെ വന്നപ്പോള്‍ വാളുപയോഗിച്ച് കുഞ്ഞിന്‍റെ കഴുത്തറുക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു.

സംഭവം നടന്ന ശേഷം ബന്ധുവീട്ടിലേക്ക് പോയ യുവതിയുടെ കയ്യില്‍ കുഞ്ഞില്ലാത്തതില്‍ സംശയം തോന്നിയ അയ്യല്‍വാസികള്‍ വീടിന്‍റെ വാതില്‍ തുറന്നപ്പോഴാണ് കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.