ചണ്ഡിഗഡ്: ചണ്ഡീഗഡില്‍ മകന്റെ ശല്യത്തിനിരയായ യുവതി, വര്‍ണിക മകളെപ്പോലെയാണെന്ന് ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാല . പൊലീസില്‍ പരാതി നല്‍കാനുള്ള ധൈര്യം മുഴുവന്‍ സ്ത്രീകള്‍ക്കും മാതൃകയാണെന്നായിരുന്നു വര്‍ണികയുടെ പ്രതികരണം. വികാസ് ബറാല യുവതിയെ ശല്യപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി.

സ്ത്രീസംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപി. മകന്‍ വികാസ് ബറാലയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തിയിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ചണ്ഡീഗഗില്‍ മകന്‍ വികാസ് ബറാല പെണ്‍കുട്ടിയ ശല്യം ചെയ്ത കേസില്‍ ഹരിയാന ബിജെപി അധ്യക്ഷന്‍ വികാസ് ബറാല നിലപാട് വ്യക്തമാക്കി.

സംഭവം നടന്ന റോഡിലെ അഞ്ച് സിസിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യള്‍ പൊലീസ് ശേഖരിച്ചത്. കാറില്‍ സഞ്ചരിക്കുന്ന യുവതിയെ മറ്റൊരു ആഡംബര കാറില്‍ വികാസ് ബറാലയും സുഹൃത്തും പിന്തുടരുന്നതാണ് ദൃശ്യങ്ങളില്‍. വര്‍ണികയ്ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് റോത്തക്ക്-ജിന്‍ഡ് ഹൈവേ നാട്ടുകാര്‍ ഉപരോധിച്ചു. സുഭാഷ് ബറാല രാജിവയ്ക്കണമെന്ന് പാര്‍ട്ടിയ്ക്കകത്ത് നിന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും രാജി വേണ്ടെന്നായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി അനില്‍ ജെയ്ന്റെ പ്രതികരണം. പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് വര്‍ണികയും രംഗത്ത് വന്നിരുന്നു.