ഭോപ്പാല്‍: ബലാത്സംഗത്തിനിരയായ യുവതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍റെ വസതിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം.
വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ യുവതിയെ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാത്സംഗക്കേസില്‍ പോലീസ് നിഷ്ക്രിയരാണെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ആരോപിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും യുവതി ആരോപിച്ചു. അതേസമയം ശനിയാഴ്ചയും യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.
