സെക്രട്ടറിയേറ്റിന് മുന്നിലെ മരത്തിൽ കയറി യുവതിയുടെ ആത്മഹത്യ ഭീഷണി

First Published 7, Apr 2018, 8:59 AM IST
woman Suicide Threat in front of secretariat
Highlights
  • തനിക്കെതിരെയുള്ള  കേസ് പിൻവലിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു  മുന്നിലെ മരത്തിൽ കയറി യുവതിയുടെ ആത്മഹത്യ ഭീഷണി. കണ്ണൂർ സ്വദേശി വീണ മണിയാണ് ശനിയാഴ്ച രാവിലെ സെക്രട്ടറിയേറ്റിന് മുന്‍വശത്തുള്ള ആല്‍മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇരിക്കൂർ പോലീസ്സ്റ്റേഷനിൽ തനിക്കെതിരെയുള്ള  കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

2014ല്‍ പൊലീസ് സ്റ്റേഷനില്‍ കയറി അക്രമം നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മരത്തില്‍ കയറി പരിഭ്രാന്തി സൃഷ്ടിച്ച വീണയെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്സ് എത്തിയാണ് ഇവരെ താഴെയിറക്കിയത്.

loader