സെല്‍ഫി എടുക്കുന്നതിനിടെ യുവതിയ്ക്ക് ദാരുണാന്ത്യം കാല്‍വഴുതി 500 അടി താഴ്ചയിലേക്ക് വീണ് മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ മതിരാനില്‍വനിന്ന് സെല്‍ഫി എടുക്കുന്നതിനിടെ 33 കാരിയായ ദില്ലി സ്വദേശി മരിച്ചു. മുംബൈയ്ക്ക് സമീപമുള്ള ഹില്‍ സ്റ്റേഷനാണ് മതിരാന്‍. ഇവിടെ വച്ച് സെല്‍ഫി എടുക്കുന്നതിനിടെ 500 അടി താഴ്ചയിലേക്ക് വീണാണ് യുവതി മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ടാണ് സരിത റാംമഹേഷ് ചൗഹാന്‍ കൊക്കയിലേക്ക് വീണത്. മതിരാനിലെ ലൂസിയ പോയിന്‍റില്‍ വച്ച് സെല്‍ഫി എടുക്കുകയായിരുന്നു ഇവര്‍. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് സരിത മതിരാനിലെത്തിയത്. വൈകീട്ട് 6.30 ഓടെ മതിരാന്‍ സന്ദര്‍ശിക്കാനെത്തിയ എല്ലാവരും ലൂസിയാ പോയിന്‍റിലെത്തി സെല്‍ഫി എടുക്കുകയായിരുന്നു. 

ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചതോടെ ഇവരെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി. അര്‍ദ്ധരാത്രിയോടെയാണ് താഴ്വരയില്‍നിന്ന് സരിതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ ആളുകളുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്.