ഒരാഴ്ച്ച മുമ്പാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നൽകിയത്
ഷിംല: പെണ്കുഞ്ഞിന് ജന്മം നലകിയതിന്റെ പേരില് യുവതിയെ ഭര്ത്താവ് മുത്തലാഖ് ചൊല്ലി. ഉത്തര്പ്രദേശിലെ ഷിംലയിലാണ് സംഭവം.കുഞ്ഞിനെ ഏറ്റെടുക്കണമെങ്കിൽ സ്ത്രീധനമായി പണവും ബൈക്കും നൽകണമെന്ന് ആവശ്യപ്പെട്ടതായി യുവതി പൊലീസിൽ പരാതി നല്കി. ഒരാഴ്ച്ച മുമ്പാണ് യുവതി പെണ്കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ ആൺകുഞ്ഞിന് ജന്മം നൽകാത്തതിനാൽ യുവതിയെ ഭര്ത്താവ് തലാഖ് ചൊല്ലുകയായിരുന്നു. പെണ്കുഞ്ഞാണെന്ന് അറിഞ്ഞ ഉടന് തന്നെ ഭർത്താവ് തലാഖ് ചൊല്ലിയെന്ന് യുവതി നൽകിയ പരാതിയിലുണ്ട്.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഷിംല എഎസ്പി ഷലോക് കുമാര് പറഞ്ഞു.കഴിഞ്ഞ ദിവസം സമാനമായ സംഭവം ഉത്തര്പ്രദേശില് അരങ്ങേറിയിരുന്നു. ചപ്പാത്തി കരിഞ്ഞതിന്റെ പേരിലാണ് അവിടെ ഭര്ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയത്.
