മെക്സികോ: വഞ്ചിച്ച കടന്നുകളഞ്ഞ കാമുകനെ കണ്ടെത്താന്‍ ഗര്‍ഭിണിയുടെ അവസാന കൈ പ്രയോഗമാണ് സമൂഹമമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഫേസ്ബുക്ക് അടക്കം എല്ലാവിധ ബന്ധങ്ങളും അവസാനിപ്പിച്ച് കടന്നുകളഞ്ഞ കാമുകന്റെ ഫോട്ടോ വെച്ച് നഗര മധ്യത്തില്‍ ഒരു ഭീമന് പരസ്യം നല്‍കിയാണ് യുവതി 'പണി' കൊടുത്തത്. മെക്സിക്കോയിലെ സാൻ പൊട്ടോസിയിലാണ് സംഭവം.
ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ട കാർലോസ് ഒറോസ്കോ എന്ന യുവാവുമായി പ്രണയത്തിലായ യുവതിയാണ് വഞ്ചനക്കിരയായത്. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞത്തോടെ ഇയാൾ ഫേസ്ബുക്കിൽ നിന്ന് യുവതിയെ ബ്ലോക്ക് ചെയ്യുകയും ഫോണ്‍ വിളിച്ചാൽ എടുക്കാതിരിക്കുകയുമായിരുന്നു. തുടർന്ന് അയാളെ കണ്ടുകിട്ടുന്നതിനായി നഗരമധ്യത്തിൽ ഇയാളുടെ ചിത്രമുൾപ്പടുന്ന വലിയൊരു ബാനർ വലിച്ചുകെട്ടിയാണ് യുവതി ഇതിനൊരു പരിഹാരം കാണാൻ തീരുമാനിച്ചത്.
"കാർലൊ ഒറോസ്കൊ, ഞാൻ ഗർഭിണിയാണ്. ഞാൻ വിളിച്ചാൽ താങ്കള്‍ ഫോണ്‍ എടുക്കില്ല, എന്നെ ഇയാൾ ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ് ' എന്നാണ് ഈ ബാനറിൽ എഴുതിയിരിക്കുന്നത്. ഈ ബാനറിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയായിൽ വൈറലായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രം ഷെയർ ചെയ്ത് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മാത്രല്ല നിരവധി മാധ്യമങ്ങളിൽ ഇത് വാർത്തയാകുകയും ചെയ്തിരുന്നു. വൈറലായ ഫോട്ടോ വഴി യുവാവിനെ കണ്ടെത്തിയോ എന്ന കാര്യം വ്യക്തമല്ലെങ്കിലും യുവതിക്ക് സോഷ്യല്മീഡിയയതില് വന്‍ പിന്തുണയാണ് ലഭിക്കുന്നത്.
