ഗ്രാമത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് ഇവരെ ഉപദ്രവിക്കുകയും തലമുടി മറിക്കുകയും ആയിരുന്നു. 

ഗാന്ധിനഗര്‍: കാമുകന്‍റെ കൂടെ ഒളിച്ചോടിയെ യുവതിയെ ആക്രമിച്ച് തലമുടി മുറിച്ചു. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം. സ്ത്രീയെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 

രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ ബന്ധുക്കളടങ്ങിയ ഏഴംഗ സംഘമാണ് ആക്രമിച്ചത്. ഗ്രാമത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് ഇവരെ ഉപദ്രവിക്കുകയും തലമുടി മറിക്കുകയും ആയിരുന്നു. സംഭവത്തിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.