നിങ്ങള്‍ ആ മായകാഴ്ച്ച കാണുന്നുണ്ടോ? യുവതിയുടെ കണ്ണാടി സെല്‍ഫികള്‍ വൈറല്‍ സൂചന: യുവതിയുടെ വസ്ത്രവുമായി ബന്ധപ്പെട്ടതാണ് മായകാഴ്ച്ച
വിചിത്രമായ കാഴ്ചകള് ചര്ച്ചയാവുന്ന ഇടമാണ് സോഷ്യല്മീഡിയ. ഒരു കണ്ണാടി സെല്ഫിയിലുള്ള മായക്കാഴ്ചയെ കുറിച്ചുള്ള ചര്ച്ചയാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് നിറഞ്ഞുനില്ക്കുന്നത്. സ്പെയിനിൽ നിന്നുള്ള മാരിസോൾ വിലാന്വേവ കഴിഞ്ഞ ദിവസം ട്വിറ്ററില് പോസ്റ്റ് ചെയ്ത രണ്ട് കണ്ണാടി സെല്ഫികളാണ് സൈബര്ലോകം ഏറ്റെടുത്തത്.
കറുത്ത നിറത്തിനുമുകളില് വെള്ളവരയുള്ള പാന്റാണ് യുവതി ധരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല നിറവും അതേ നിറം തന്നെ. ഒറ്റ നോട്ടത്തില് യുവതിയുടെ കാലുകള് വളരെ നേര്ത്തതാണെന്ന് തോന്നും എന്നാണ് സൈബര്ലോകത്തിന്റെ കണ്ടെത്തല്.
ചിത്രത്തിലെ വിചിത്ര കാഴ്ച ചര്ച്ചയായതോടെ പോസ്റ്റിന് വന് സ്വീകര്യതയാണ് ലഭിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ 6,900 റിട്വീറ്റുകളും 41,000 ഫോളോവേര്ഴ്സും നേടിയതോടെ യുവതിയും പോസ്റ്റ് ട്രെന്റിങ് ലിസ്റ്റില് ഇടം നേടി.
ചിത്രം കണ്ട് പലരും അത്ഭുതം പ്രകടിപ്പിച്ചപ്പോള്, മായക്കാഴ്ച തിരിച്ചറിയാത്ത പലരും യുവതിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയും പ്രകടിപ്പിച്ചു. ചിത്രങ്ങള് വൈറലായതിനു പിന്നാലെ യുവതിയുടെ കാലുകളെ കേന്ദ്രീകരിച്ച് കാർട്ടൂൺ ക്യാരിക്കേച്ചറുകളും ട്രോളുകളും വരെ സോഷ്യല്മീഡിയയില് എത്തി.
