ഇന്‍ഡോര്‍: ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ജിമ്മില്‍ പരിശീലനത്തിനെത്തിയ യുവാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ യുവതി നിരന്തരം പരാതികള്‍ നല്കിയതാണ് മര്‍ദനത്തിന് കാരണം. പെണ്‍കുട്ടിയുടെ തലയ്ക്കിടിച്ച ശേഷം കയ്യില്‍ ചവിട്ടിയാണ് അക്രമി കലി തീര്‍ത്തത്. 

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ചുറ്റും ഓടിക്കൂടിയവരാണ് ആക്രമിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ചതിനും അപമാനിച്ചതിനും യുവാവിനെതിരെ പൊലീസ് കേസെടുത്തു. 

Scroll to load tweet…