ശബരിമലയില്‍ സ്‌ത്രീകളെ വിലക്കുന്നതിനെതിരെയുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി, അമിക്കസ് ക്യൂറിയുടെ നിലപട് അറിഞ്ഞത്. ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങള്‍ പ്രകാരം സ്ത്രീകള്‍ക്ക് വിശ്വസിക്കുന്ന ദൈവത്തെ ആരാധിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ശബരിമല പൊതുക്ഷേത്രമാണെന്നും, ഒരു പൊതു ഇടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കാനാവില്ലെന്നും അമിക്കസ് ക്യൂറി സുപ്രീകോടതിയില്‍ വ്യക്തമാക്കി. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് അപകീര്‍ത്തികരമെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. ലിംഗസമത്വം ഭരണഘടനയിലെ അടിസ്ഥാന വ്യവസ്ഥയെന്ന് സുപ്രീംകോടതിയും നിരീക്ഷിച്ചു. ഒരു മതത്തിന്റെ കാര്യം പറഞ്ഞു ലിംഗസമത്വം നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ വാദം വെള്ളിയാഴ്‌ചയും തുടരും.