കുറ്റിച്ചൽ തച്ചൻകോടുള്ള ടർഫിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കാനായി എത്തിയ യുവാക്കളാണ് ടർഫിന്‍റെ വശത്തുള്ള വലയോട് ചേർന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ ആദ്യം കണ്ടത്
തിരുവനന്തപുരം: കുറ്റിച്ചൽ തച്ചൻകോടുള്ള ടർഫിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കാനായി എത്തിയ യുവാക്കളാണ് ടർഫിന്‍റെ വശത്തുള്ള വലയോട് ചേർന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് കളി നിർത്തിവെച്ച യുവാക്കൾ ഉടൻ തന്നെ പ്രദേശവാസികളെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു. വനംവകുപ്പിന്‍റെ പരുത്തിപ്പള്ളി റേഞ്ച് സ്നേക് റെസ്ക്യൂ ഉദ്യോഗസ്ഥയായ ജി.എസ് റോഷ്നിയുടെ നേതൃത്വത്തിൽ ടീം സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി വനമേഖലയിലേക്ക് മാറ്റി. സമയബന്ധിതമായി പാമ്പിനെ കണ്ടെത്തി സുരക്ഷിതമായി പിടികൂടാനായതിനാൽ അപകടം ഒഴിവായി. സമീപത്തെ പുരയിടത്തിൽ നിന്നും എത്തിയതാവമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.


