ആലപ്പുഴയില്‍ തെങ്ങുകയറാന്‍ ഈ വനിതകളും...

First Published 12, Mar 2018, 8:59 PM IST
women coconut climbers
Highlights
  • വനിതകള്‍ക്കായി തെങ്ങുകയറ്റ പരിശീലനം 
  • തെരഞ്ഞെടുക്കപ്പെട്ട 15 വനിതകള്‍ക്ക് പരിശീലനം

ആലപ്പുഴ: ഇനി തെങ്ങുകയറാന്‍ ആളുകളെ തെരഞ്ഞ് വിഷമിക്കേണ്ട. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ വനിതകള്‍ക്കായി തെങ്ങുകയറ്റ പരിശീലനം ആരംഭിച്ചു. മഹിളാ കിസാന്‍ ശാക്തീകരണ വര്യയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതകള്‍ക്ക് തെങ്ങ് കയറ്റ പരിശീലനം ആരംഭിച്ചത്.

ബയോ ആര്‍മി ഗുണഭോക്താക്കളായ കുടുംബശ്രീയില്‍പ്പെട്ട വാസന്തി, ബിന്ദു എന്ന വനിതകള്‍ നേരത്തെ തൃശൂരില്‍ രണ്ട് ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ഇവരാണ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് 15 വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്. നാലുദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കി സ്വയംതൊഴില്‍ മാര്‍ഗമെന്ന നിലയില്‍ തെങ്ങുകയറ്റം ഉപജീവന മാര്‍ഗമാക്കാനാണ് ഇവരുടെ തീരുമാനം. 
 

loader