താരസംഘടനയായ 'അമ്മ'യെ വിമർശിച്ച് സംസ്ഥാന വനിതാ കമ്മിഷൻ. ഇരക്കൊപ്പം നിൽക്കുന്നതായി അഭിനയിച്ച് വേട്ടക്കാർക്കൊപ്പം ഓടുകയാണ് താരസംഘടനയെന്ന് കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തെക്കുറിച്ച് ടി പി സെൻകുമാർ പറഞ്ഞ കാര്യങ്ങൾ ഗൗരവത്തിലെടുക്കണം. ഗണേഷ് കുമാറിനും മുകേഷിനും ഇപ്പോൾ വീണ്ടുവിചാരമുണ്ടായിട്ട് കാര്യമില്ലെന്നും മിണ്ടാതിരുന്നതുകൊണ്ട് മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും അന്തസ്സിന് ഒരു ഉയർച്ചയുമുണ്ടായിട്ടില്ലെന്നും ജോസഫൈൻ ബെംഗളൂരുവിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.