മോഹൻലാലിനെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷൻ എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കാൻ മോഹൻലാലിന് ബാധ്യത ഉണ്ട്
തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിലും നടിമാരുടെ രാജിയിലും താരസംഘടനയുടെ നിലപാടിനെതിരെ വനിതാകമ്മീഷന്‍. രാജി വിവാദത്തിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ ആവശ്യപ്പെട്ടു. പ്രതിസ്ഥാനത്ത് നിൽക്കുന്ന ദിലീപിനെ തിരിച്ചെടുത്തത് ശരിയായില്ല. ലഫ്റ്റനന്റ് കേണൽ പദവിയിലിരിക്കുന്ന മോഹൻലാലിന്റെ നിലപാട് ഉചിതമല്ല. അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്ന് ജോസഫൈൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
