മംഗളൂരു: സുഹൃത്തി​​​ന്റെ കൂടെ ക്ഷേത്രത്തിനടുത്ത് കണ്ടതിന്​​ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ മർദ്ദിച്ചുവെന്ന്​ ആരോപണവുമായി യുവതി. മംഗളൂരു സുബ്രമണ്യ ക്ഷേത്രത്തിനടുത്താണ് സംഭവം. സുഹൃത്തായ മുസ്​ലിം യുവാവി​​ന്റെ കൂടെ കണ്ടതിനെ തുടർന്ന്​​ തന്നെയും യുവാവിനെയും സ്​റ്റേഷനിലേക്ക്​ വിളിപ്പിച്ച് ​പൊലീസ് മാരകമായി മർദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം.

‘ഞങ്ങൾ വ്യത്യസ്​ത മതത്തിൽ പെട്ടവരായതാണ് എല്ലാ​ പ്രശ്​നങ്ങൾക്കും കാരണം, കൂടെയുണ്ടായിരുന്ന സുഹൃത്ത്​ മുസ്​ലിം വിഭാഗത്തിൽ പെട്ട ആളായതിനാൽ അവനെ മാരകമായി​ ഉപദ്രവിച്ചു​, ഞങ്ങൾ കമിതാക്കളാണെന്ന്​ പറഞ്ഞായിരുന്നു ഉപദ്രവം’ എന്ന് യുവതി വീഡിയോ സന്ദേശത്തിൽ പറയുന്നു. 

എന്നാൽ വീട്ടുകാരെ അറിയിക്കാതെ രണ്ട്​ ദിവസം മുമ്പ്​ യുവതി വീട്​ വിട്ട്​ ഇറങ്ങിയതാണെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും പൊലീസ്​ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട്​ യുവതി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി.