പ്രമോഷണല്‍ വീഡിയോയില്‍ ശിരസ്സ് മറയ്ക്കാത്ത യുവതി സൗദിയില്‍ വനിതാ ഫിറ്റ്നസ് സെന്‍റര്‍ പൂട്ടിച്ചു

റിയാദ്: വര്‍ക്കൗട്ട് വസ്ത്രത്തില്‍ യുവതി എത്തുന്ന വിവാദ പ്രൊമോഷണല്‍ വീഡിയോ വൈറലായതിനെ തുടര്‍ന്ന് സൗദിയില്‍ അധികൃതര്‍ വനിതാ ഫിറ്റ്നസ് സെന്‍റര്‍ അടപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ വച്ച് പുലര്‍ത്താനാകില്ലെന്ന് ഫിറ്റ്നസ് സെന്‍ററിന്‍റഎ ലൈസന്‍ റദ്ദ് ചെയ്തുകൊണ്ടുള്ള ഓര്‍ഡര്‍ ട്വീറ്റ് ചെയ്ത് സ്പോര്‍ട്സ് അഥോറിറ്റി ചീഫ് ടര്‍ക്കി അല്‍ ഷെയ്ഖ് വ്യക്തമാക്കി. 

വീഡിയോയ്ക്ക് പിന്നിലെ ഉദ്ദേശമെന്തെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തല മറയ്ക്കാത്ത യുവതി വര്‍ക്ക് ഔട്ട് ചെയ്യുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ. പൊതു ധാര്‍മ്മികതെയെ ചോദ്യം ചെയ്യുന്നതാണ് ഈ വീഡിയോ എന്ന് സൗദി ജനറല്‍ സ്പോര്‍ട്സ് അഥോറിറ്റി പറഞ്ഞു.