ഒപ്പം മുറിയെടുത്ത പുരുഷ സുഹൃത്തിന്‍റെ മൊഴിയെടുത്തു
ദില്ലി: ദുരൂഹ സാഹചര്യത്തില് ആഡംബര ഹോട്ടലിന്റെ ശുചിമുറിക്കുള്ളില് സ്ത്രീയെ മരിച്ച നിലയില് കണ്ടെത്തി. തന്റെ പുരുഷ സുഹൃത്തിനൊപ്പം കഴിഞ്ഞ ആറിന് ഹോട്ടലില് മുറിയെടുത്ത സ്ത്രീയാണ് മരണപ്പെട്ടത്. ഈസ്റ്റ് ദില്ലിയിലെ മയൂര് വിഹാറിലാണ് സംഭവം. തന്റെ അച്ഛനെ കാണാനായി ബുധനാഴ്ച പോയെന്ന് കൂടെ മുറിയെടുത്ത സുഹൃത്ത് പൊലീസിനോട് പറഞ്ഞു, വെള്ളിയാഴ്ച നിരവധി വട്ടം ഫോണ് വിളിച്ചിട്ടും എടുത്തില്ലെന്നും ഇയാള് മൊഴി നല്കി. അതിന് ശേഷം ഹോട്ടലിലെ ജീവനക്കാരോട് മുറി പരിശോധിക്കാന് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്, അകത്ത് നിന്ന് മുറി പൂട്ടിയിരുന്നു. ഏറെ വട്ടം മുട്ടി വിളിച്ചിട്ടും മുറി തുറക്കാത്തതിനാല് മാസ്റ്റര് കീ ഉപയോഗിച്ച് അകത്ത് കയറി. ശുചിമുറി പരിശോധിച്ചപ്പോള് തലയില് ഗുരുതരമായി പരിക്കേറ്റ് ശുചിമുറിയുടെ തറയില് കിടക്കുന്ന സ്ത്രീയെ കണ്ടെത്തുകയായിരുന്നു. സൗത്ത് ദില്ലിയിലെ ബ്യൂട്ടി പാര്ലറിലാണ് മരണപ്പെട്ട സ്ത്രീ ജോലി ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കളോടൊപ്പമായിരുന്നു താമസം. പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്നും അധികൃതര് അറിയിച്ചു.
