ചൈനയില്‍ സീബ്രാ ലൈന്‍ ക്രോസ് ചെയ്യുകയായിരുന്ന യുവതിയുടെ ശരീരത്തിലൂടെ രണ്ട് തവണയാണ് കാര്‍ കയറി ഇറങ്ങിയത്. മരണം ഉറപ്പിച്ചെന്ന് കരുതി ഓടിക്കൂടിയ ആളുകളെ അമ്പരപ്പിച്ച സംഭവങ്ങളാണ് പിന്നീട് ഉണ്ടായത്. 

സീബ്രാ ലൈനിലൂടെ നടക്കുകയായിരുന്ന യുവതിയെ പിന്നില്‍ നിന്ന് വന്ന വാഹനം ഇടിച്ചിട്ട്, യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. പെട്ടന്ന് തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഡ്രൈവര്‍ യുവതിയെ കാറിനടിയില്‍ നിന്ന് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ വീണ്ടും മുന്നോട്ടെടുത്തു. കാറില്‍ ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ കൈ തട്ടിയായിരുന്നു ഇത്തവണ കാര്‍ മുന്നോട്ട് നീങ്ങിയത്. വീണ്ടും യുവതിയുടെ ശരീരത്തിന് മുകളിലൂടെ കാര്‍ മുന്നോട്ട് നീങ്ങി.

അപകടത്തില്‍ തുടര്‍ച്ചയായി രണ്ട് തവണ വാഹനം ശരീരത്തിലൂടെ കയറി ഇറങ്ങിയിട്ടും കാര്യമായ പരിക്കുകളൊന്നുമില്ലാതെ യുവതി രക്ഷപെട്ടു. അപകടം നടന്നതിന് സമീപമുള്ള ട്രാഫിക് പോസ്റ്റില്‍ നിന്നുള്ളതാണ് ദൃശ്യങ്ങളാണ് പുറത്ത് വന്നത്.