പറവൂര്‍: എറണാകുളം പറവൂരില്‍ യുവതിയെ മതം മാറ്റി വിവാഹം കഴിച്ച് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളായ പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് സിയാദ് (48) എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി റിയാസ് ഒളിവിലാണ്.
ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ മതപരിവര്‍ത്തനം നടത്തിയെന്നാണു കേസ്. ഹിന്ദു മതത്തില്‍ നിന്നു നിര്‍ബന്ധിച്ചു മതം മാറ്റിയശേഷം വ്യജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്കു കൊണ്ടുപോയി. പിന്നീടു സിറിയയിലേക്കു കടത്താന്‍ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി യുവതി ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയിരുന്നു.
