ഫേസ്ബുക്ക് ലൈവിനിടെ മാധ്യമ പ്രവര്‍ത്തകയെ പൊലീസ് പിടികൂടി, കാരണം വിചിത്രം മലയിടിച്ചിലിനെക്കുറിച്ചുള്ള എഫ് ബി ലൈവിനിടയിലായിരുന്നു സംഭവം 

സാങ്കേതികവിദ്യ ഏറെ പുരോഗതി കൈവരിച്ചിട്ടുള്ള ഈ കാലത്ത് പലപ്പോഴും ജോലി സംബന്ധിച്ച പല വിരങ്ങളും മാധ്യമ പ്രവര്‍ത്തകര്‍ ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്താറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഫേസിബുക്ക് ലൈവ് നല്‍കിയ മാധ്യമ പ്രവര്‍ത്തകയെ പൊലീസ് പിടികൂടി. പൊലീസ് പിടികൂടിയതിന് നല്‍കുന്ന വിശദീകരണമാണ് ഏറെ വിചിത്രം. സ്വയം സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു ഭ്രാന്തി തന്റെ സമീപത്തുണ്ടെന്ന ഒരാളുടെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് എത്തിയത്. 

ഉപയോക്താക്കളുടെ വിവരം ചോര്‍ന്നതിന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്ത അമേരിക്കയിലാണ് ഈ സംഭവം നടന്നത്. പൊതു സ്ഥലത്ത് ഏറെ നേരമായി ഒരു സ്ത്രീ തനിയെ സംസാരിച്ച് നടക്കുന്ന മാനസിക തകരാറുള്ള ആളാണോയെന്ന സംശയം ഉണ്ടെന്ന് കിട്ടിയ മെസേജിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. പടിഞ്ഞാറന്‍ പിറ്റ്സ്ബര്‍ഗില്‍ നടന്ന മലയിടിച്ചിലിനെ കുറിച്ച് ഫേസ്ബുക്കില്‍ ലൈവ് പോവുകയായിരുന്ന മാധ്യമ പ്രവര്‍ത്തക മേഗന്‍ ഷില്ലറിനെയാണ് പൊലീസ് പിടികൂടിയത്. 

സംഭവം മനസിലായ പൊലീസ് സ്ഥലം കാലിയാക്കാന്‍ അധികം സമയമെടുത്തില്ല. സംഭവം മുഴുവന്‍ ലൈവില്‍ പോയതോടെ മാധ്യമ പ്രവര്‍ത്തകയ്ക്കും കണ്ടിരുന്നവര്‍ക്കും ചിരി നിര്‍ത്താനു കഴിയാത്ത സ്ഥിതിയായി.