വാല്‍പ്പാറയില്‍ സ്ത്രീയെ പുലി കടിച്ച് കൊന്നു കഴിഞ്ഞ 33 ദിവസത്തിനിടെ പുലിയിറങ്ങുന്നത് അഞ്ച് തവണ
വാൽപ്പാറ: തമിഴ്നാട് വാല്പ്പാറയില് സ്ത്രീയെ പുലി കടിച്ച് കൊന്നു. തോട്ടം തൊഴിലാളിയായ കൈലാസവതിയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. പുലിയുടെ ആക്രമണത്തില് മറ്റൊരാൾക്ക് പരിക്കേറ്റു.
കാഞ്ചമല എസ്റ്റേറ്റിലെ താമസക്കാരനായ മതിയുടെ ഭാര്യയാണ് കൈലാസം(45). വീട്ടമ്മ തുണികഴുകുന്നതിനിടയില് പുലി പൊന്തക്കാടിനുള്ളിലേക്ക് കടിച്ച് വലിച്ചു കൊണ്ടുപോകുകയായിരുന്നു. കൈലാസം തിരിച്ചെത്താന് വൈകിയതോടെ വീട്ടുകാര് അനേഷിച്ചെത്തിയപ്പോള് അലക്ക് കല്ലിനടുത്തു ചോരത്തുള്ളികള് കണ്ട് പിന്തുടര്ന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ലയത്തിനു സമീപത്തുനിന്ന് അമ്പത് മീറ്ററകലെ പൊന്തക്കാടിനുള്ളില്നിന്നാണു മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് തവണയാണ് പ്രദേശത്ത് പുലിയിറങ്ങുന്നത്. പരിഹാരം ആവശ്യപ്പെട്ട് വാല്പ്പാറയില് നാട്ടുകാരുടെ റോഡ് ഉപരോധിക്കുകയാണ്. പുലിയുടെ ആക്രമണം പ്രതിരോധിക്കാന് വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം.
