ശ്രീനഗര്‍: ജമ്മുകശ്‍മീരിലെ ത്രാലില്‍ ഭീകരര്‍ ഒരു സ്‌ത്രീയെ വെടിവച്ച് കൊന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സ്‌ത്രീയ്‌ക്കും പരിക്കേറ്റു. വെടിവയ്പിനുണ്ടായ പ്രകോപനം എന്താണെന്ന് ഇതുവരെ വ്യക്തമായില്ല. രണ്ട് ദിവസം മുന്‍പ് എം.എല്‍.എ മുഷ്താഖ് അഹമ്മദിന്റെ ത്രാലിലെ വീടിന് നേരെയും ഭീകരര്‍ അക്രമണം നടത്തിയിരുന്നു. പ്രദേശത്ത് ഭീകരര്‍ ഒളിച്ച് താമസിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരം ശരിവയ്‌ക്കുന്നതാണ് സംഭവങ്ങള്‍. സൈന്യം ഭീകരര്‍ക്കായി വ്യാപക തെരച്ചില്‍ തുടരുകയാണ്.