കൊച്ചി: ആലുവയിൽ വാഹന അപകടത്തിൽ 21കാരി മരിച്ചു. ആലുവ മുപ്പത്തടം സ്വദേശി അനില ഡോളി ആണ് മരിച്ചത്. അനില സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ്‌ ഇടിച്ചായിരുന്നു അപകടമുണ്ടായത്. ആലുവ സെന്റ് അലോഷ്യസ് കോളേജിന് മുന്നിലായിരുന്നു സംഭവം.