ആന്ധ്രയിൽ നിന്നുള്ള 48 കാരി പമ്പയിൽ, സന്നിധാനത്തേക്ക് പോകണമെന്ന താൽപര്യം അറിയിച്ചു. ഉഷയെന്ന സ്ത്രീയാണ് പമ്പയിലെത്തിയത്. 

പമ്പ: ശബരിമല ദ‌ർശനത്തിനായി പമ്പയിലെത്തിയ നാൽപത്തിയെട്ടുകാരി മല കയറുന്നില്ല. ആന്ധ്രാപ്രദേശ് സ്വദേശിയായ ഉഷയെന്ന സ്ത്രീയാണ് സന്നിധാനത്തേക്ക് പോകണമെന്ന് താൽപര്യം പ്രകടിപ്പിച്ച് പമ്പയിൽ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാൽ, പൊലീസുകാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഉഷ ശബരിമലയിലേക്കില്ലെന്ന് അറിയിച്ചത്. തുടർന്ന് ഉഷയുടെ കൂടെ വന്നവർ മാത്രം മല കയറാൻ തീരുമാനിച്ചു.