പ്രശ്നമുണ്ടാക്കിയ ആളെ പിടികൂടിയിട്ടില്ല അടിപിടി കേസിൽ അറസ്റ്റ് ചെയ്ത ഭർത്താവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം
ഇടുക്കി: കുമളി പൊലീസ് സ്റ്റേഷന് മുന്നിൽ കുഞ്ഞുങ്ങളുമായി കുത്തിയിരിരുന്ന് യുവതിയുടെ പ്രതിഷേധം. അടിപിടി കേസിൽ അറസ്റ്റ് ചെയ്ത ഭർത്താവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഭർത്താവിനെ കള്ളക്കേസിൽ കുടുക്കിയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും, പ്രശ്നമുണ്ടാക്കിയ ആളെ പിടികൂടിയിട്ടില്ല എന്നും രാജശ്രീ ആരോപിച്ചു. എന്നാല്‍ രണ്ടു പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്നാണ് പോലീസ് വിശദമാക്കുന്നത്. എന്നാല്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ നിരന്തരം കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്യുന്നെന്നാണ് യുവതിയുടെ ആരോപണം.
