വിശാഖപട്ടണം: പട്ടാപ്പകല്‍ നടപ്പാതയില്‍ യുവതിയെ ബലാല്‍സംഗം ചെയ്യുന്നതിന് ദൃക്സാക്ഷിയായി പൊതുജനം. യുവതിയെ പീഡിപ്പിച്ച ഇരുപത്തൊന്നുകാരനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ബലാല്‍സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളുകള്‍ യുവതിയെ സഹായിക്കാനോ അക്രമിയെ പിന്തിരിപ്പിക്കാനോ തയ്യാറായില്ല. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്ത് ഞായറാഴ്ചയാണ് സംഭവം.

മദ്യപിച്ച് യുവതിയെ ബലാല്‍സംഗം ചെയ്ത 21 വയസുള്ള യുവാവിനെ പോലീസ് പിടികൂടി. റെയില്‍വേ കോളനിയ്ക്ക് സമീപം ഫുട്ട്പാത്തിലിരുന്ന സ്ത്രീയ്ക്ക് നേരെയാണ് അക്രമം ഉണ്ടായത്.പീഡനം നടക്കുമ്പോള്‍ ആളുകള്‍ ഫുട്പാത്തിന് സമീപത്ത് കൂടി കടന്ന് പോകുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. യുവതിയെ സഹായിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ പ്രതിഷേധം ശക്തമാണ്.
