ആക്രമിക്കപ്പെടാതിരിക്കണമെങ്കില്‍ സ്ത്രീകള്‍ വീട്ടിലിരിക്കണമെന്ന് അസം ഖാന്‍. ഉത്തര്‍പ്രദേശിലെ റാംപൂര്‍ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ 14 യുവാക്കള്‍ ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് അസം ഖാന്റെ പരാമര്‍ശം.

ജനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധാലുക്കളായിരിക്കണം. സ്ത്രീകള്‍ മറ്റ് സ്ഥലങ്ങളില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണം- അസം ഖാന്‍ പറയുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ത്തു. ബലാത്സംഗങ്ങള്‍, കൊലപാതകങ്ങള്‍, കവര്‍ച്ചകള്‍ എന്നിവ വര്‍ദ്ധിച്ചു. ക്രിമിനലുകള്‍ക്ക് ഇത് അവരുടെ സര്‍ക്കാരാണ് എന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അസം ഖാന്‍ പറയുന്നു.