തിരുവനന്തപുരം: മൂര്‍ഖനെ വരുതിയിലാക്കാന്‍ സ്ത്രീകള്‍ക്കും കഴിയും. പാലോട് പച്ച സ്വദേശി രാജിയാണ് പാമ്പ് പിടിത്തം സ്ത്രീകള്‍ക്കും വഴങ്ങുമെന്ന് തെളിയിക്കുന്നത്. മൂര്‍ഖനെ മാത്രമല്ല, രാജവെമ്പാലയേയും ഇതിനു മുമ്പ് രാജി പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്ത് മാസം കൊണ്ട് 173 പാമ്പുകളെയാണ് രാജി പിടിച്ചത്. ശാസ്ത്രീയമായി പഠിച്ചു തന്നെയാണ് രാജിയുടെ പാമ്പ് പിടിത്തം. കുഞ്ഞുനാളിലെ മനസില്‍ കയറിയ മോഹം 33-ാം വയസിലാണ് സാക്ഷാത്കരിച്ചത്. പിടികൂടിയ പാമ്പുകളെ ഫോറസ്റ്റുകാരുടെ സഹായത്തോടെ അനുയോജ്യമായ സ്ഥലങ്ങളില്‍ വിടും. രാജി പാമ്പുപിടിത്തം ഉപജീവനമാര്‍ഗമാക്കിയിട്ടില്ല. ആരെങ്കിലും പണം നല്‍കിയാല്‍ അത് വാങ്ങി ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ത്തായി ചെലവാക്കും. ഡ്രൈവിങ്ങാണ് രാജിയുടെ ജോലി. ജീപ്പും പിക് അപ്പ് വാനും ഓടിക്കും. നൂറുകണക്കിന് പാമ്പുകളെ രക്ഷിച്ചിട്ടുണ്ടെങ്കിലും ഇന്നുവരെ പാമ്പൊന്നും തന്നെ കടിച്ചിട്ടില്ലെന്ന് രാജി പറയുന്നു.
