മാസങ്ങൾ നീണ്ട നാടിളക്കിയുള്ള പ്രചാരണം പോളിങ് ശതമാനം 80 കടത്തുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ.

ചെങ്ങന്നൂര്‍: രണ്ട് ലക്ഷത്തോളം വോട്ടർമാരാണ് ചെങ്ങന്നൂരിലുള്ളത്. ഭൂരിഭാഗവും സ്ത്രീ വോട്ടർമാർ. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതുകൊണ്ടുതന്നെ രാവിലെ മികച്ച പോളിങ് നടക്കുമെന്നാണ് പ്രതീക്ഷ

ആകെ 1,99,340 വോട്ടർമാരാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളത്. ഇതില്‍ 1,06,421 സ്ത്രീകളും 92,919 പുരുഷന്മാരുമാണ്. 5039 പേരും പുതിയ വോട്ടർമാരാണ്. ഉപതെരഞ്ഞെടുപ്പായതു കൊണ്ട് തന്നെ കനത്ത പോളിങാണ് മുന്നണികൾ കണക്കുകൂട്ടന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പാൽ 74.36 ആയിരുന്നു മണ്ഡലത്തിലെ പോളിങ് ശതമാനം. 2014ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 67.73 ൽ ഒതുങ്ങി. മാസങ്ങൾ നീണ്ട നാടിളക്കിയുള്ള പ്രചാരണം പോളിങ് ശതമാനം 80 കടത്തുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ. എന്നാൽ പോളിങ് ദിവസം മഴക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ഈ പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഉച്ചക്കു ശേഷം കനത്ത മഴ പെയ്തിരുന്നു. അതു കൊണ്ടു തന്നെ ആദ്യ മണിക്കൂറുകളിൽ തന്നെ ഉയർന്ന പോളിങ് ശതമാനത്തിനും സാധ്യതയുണ്ട്.