സൗമ്യ കേസിന്റെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത ഷൊര്‍ണൂരില്‍ നീതി നിഷേധം ഇനിയുമാവര്‍ത്തിക്കരുതെന്നാവശ്യപ്പെട്ടാണ് ജിഷാ കേസിന്റെ വിചാരണ ആരംഭിക്കുന്ന ദിവസം പെണ്‍ സംഘടനകള്‍ ഒന്നിച്ചത്. ജിഷാ കേസ് കുറ്റപത്രത്തിലെ പഴുതുകള്‍ പ്രതിയെ രക്ഷപ്പെടുത്തിയേക്കുമെന്നതടക്കമുള്ള ആശങ്കകള്‍ കൂട്ടായ്മക്കെത്തിയവര്‍ പങ്കുവെച്ചു.

വധ ശിക്ഷ വേണോ വേണ്ടയോ എന്ന വിവാദം ഈ സാഹചര്യത്തില്‍ അനാവശ്യമാണ്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷയുറപ്പാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നാണ് പെണ്ണൊരുമ ആവശ്യപ്പെടുന്നത്.