ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം. മറവിയുടെ കാണക്കയത്തിലേക്ക് വീണവരെ കൈപിടിച്ചുയര്‍ത്തേണ്ടതിന്റെയും പരിചരിക്കേണ്ടതിന്‍രെയും ആവശ്യകത ഓര്‍മെപ്പെടുത്തിയാണ് ഒരു അല്‍സ്‌ഹൈമേഴ്‌സ് ദിനം കൂടി കടന്ന് പോകുന്നത്

ബ്ലസി ചിത്രം തന്മാത്രയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന്‍ നായര്‍ മലയാളികളുടെ നൊമ്പരമാണ്. ഇതുപോലെ സ്മൃതിനാശം സംഭവിച്ച രണ്ട് ലക്ഷത്തോളം പേരാണ് കേരളത്തിലുള്ളത്. ലോകത്ത് മൊത്തം 40 കോടിയിലധികം അല്‍സ്‌ഹൈമേഴ്‌സ് രോഗികളുണ്ട
ന്നൊണ് കണക്ക്.

തലച്ചോറിലെ തകരാറുകള്‍ മൂലം ഓര്‍മകള്‍ എക്കാലത്തേക്കുമായി മാഞ്ഞുപോകുന്ന അവസ്ഥയാണ് അല്‍സ്‌ഹൈമേഴ്‌സ്. മധ്യവയസ് പിന്നീടുന്നതോടെയാണ് ഭൂരിഭാഗം പേരിലും രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ദിനചര്യകളും സ്ഥിരം യാത്ര ചെയ്യുന്ന വഴികളും ഭക്ഷണം കഴിക്കുന്നത് പോലും പതിയെ മറന്ന് തുടങ്ങും. 

വൈദ്യശാസ്ത്രത്തില്‍ ചികിത്സയില്ല എന്നതാണ് അല്‍ഷിമേഴ്‌സ് രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. അല്‍ഷിമേഴ്‌സിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ ലോകത്ത് പലയിടത്തുമായി പുരോഗമിക്കുകയാണ്. ഫലം കാണുന്നത് വരെ സ്മൃതിനാശം സംഭവിച്ച രോഗികളോട് ചെയ്യാനുള്ളത് ഒന്ന് മാത്രം. സാന്ത്വനവും സ്‌നേഹാര്‍ദ്രമായ പരിചരണവും മാത്രം.