പ്രളയക്കെടുതി വിലയിരുത്താനായി ലോക ബാങ്ക്-എഡിബി സംഘം ഇന്ന് മുതൽ വിവിധ ജില്ലകളിൽ സന്ദർശനം നടത്തും. മൂന്ന് സംഘങ്ങളായാണ് സന്ദർശനം. ആദ്യ സംഘം ആലപ്പുഴ ജില്ലയിലും രണ്ടാമത്തെ സംഘം ഇടുക്കി ജില്ലയിലും മൂന്നാമത്തെ സംഘം കോഴിക്കോട് ജില്ലയിലുമാണ് ഇന്ന് സന്ദർശനം നടത്തുക. 

ആലപ്പുഴ: പ്രളയക്കെടുതി വിലയിരുത്താനായി ലോക ബാങ്ക്-എഡിബി സംഘം ഇന്ന് മുതൽ വിവിധ ജില്ലകളിൽ സന്ദർശനം നടത്തും. മൂന്ന് സംഘങ്ങളായാണ് സന്ദർശനം. ആദ്യ സംഘം ആലപ്പുഴ ജില്ലയിലും രണ്ടാമത്തെ സംഘം ഇടുക്കി ജില്ലയിലും മൂന്നാമത്തെ സംഘം കോഴിക്കോട് ജില്ലയിലുമാണ് ഇന്ന് സന്ദർശനം നടത്തുക. 

നാളെ വയനാട്, പത്തനംതിട്ട, തൃശൂർ ജില്ലകളിലാണ് സന്ദർശനം. ജില്ലാ ഭരണകൂടങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് സംഘം പ്രളയ മേഖലകളിലെത്തുക. സന്ദര്‍ശനത്തിന് ശേഷം നഷ്ടത്തിന്‍റെ വ്യാപ്തിയും അനുവദിക്കേണ്ട വായ്പാ തുകയും സംബന്ധിച്ച പ്രാഥമിക കണക്കുകൾ സംഘം തയ്യാറാക്കും. സംസ്ഥാനത്തിന്‍റെ പുനർനിർമാണത്തിന് കുറഞ്ഞ പലിശയിൽ ദീർഘകാല വായ്പയെടുക്കാനാണ് കേരളത്തിന്‍റെ ശ്രമം. അതേസമയം, വായ്പാ പരിധി കേന്ദ്ര സർക്കാർ ഉയർത്തിയാൽ മാത്രമേ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കേരളത്തിന് വായ്പ എടുക്കാനാകൂ.