സെനഗൽ ലക്സംബർഗിനോടും, മൊറോക്കോ ഉക്രൈനോടും ഗോൾരഹിത സമനില വഴങ്ങി.
ഉക്രൈന്‍: ലോകകപ്പ് സന്നാഹ മത്സരത്തിൽ സെനഗൽ- ലക്സംബർഗ്, മൊറോക്കോ- ഉക്രൈന്‍ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ലക്സംബർഗിനെതിരെ കളിയിൽ സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണ് സെനഗലിനെ സമനിലയിലൊതുക്കിയത്. പന്തടക്കത്തിൽ മുന്നിലായിരുന്നെങ്കിലും മൂന്ന് തവണ മാത്രമാണ് മൊറോക്കോയ്ക്ക് യുക്രൈൻ ഗോൾമുഖം ലക്ഷ്യംവയ്ക്കാനായത്. തൊണ്ണൂറുമിനിറ്റും ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരം സമനിലയിൽ പിരിഞ്ഞു.
ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ രണ്ടാം ജയം തേടി ഫ്രാന്‍സ് ഇന്നിറങ്ങും. മുന്‍ ലോക ചാംപ്യനായ ഇറ്റലിയാണ് എതിരാളികള്‍. കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ഫ്രാന്‍സ് തോൽപ്പിച്ചിരുന്നു. കരുത്തരായ ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. ഫ്രാന്‍സിലെ നീസിലാണ് മത്സരം. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍ ബെല്‍ജിയം കുവൈറ്റിനെയും, ഓസ്‌ട്രേലിയ ചെക്ക് റിപ്പബ്ലിക്കിനെയും, ടുണീഷ്യ തുര്‍ക്കിയെയും നേരിടും.
