ഔദ്യോഗികമായി ഖത്തറിന് പന്ത് കൈമാറുന്ന ചടങ്ങ് ക്രെംലിന്‍ കൊട്ടാരത്തിലാണ് നടന്നത്

ദോഹ: ഇനി ലോകത്തിന്‍റെ കണ്ണുകള്‍ മുഴുവന്‍ ഖത്തറിലേക്കാണ്. 2022 ലെ ലോകകപ്പ് ഖത്തര്‍ എങ്ങനെ സംഘടിപ്പിക്കുമെന്ന ചിന്തയിലും ആകാംഷയിലുമാണ് ഇനിയുളള ലോകത്തിന്‍റെ ഓരോ ദിനങ്ങളും. 2022 ലോകകപ്പിന് കാത്തിരിക്കാന്‍ ലോകത്തിന് സന്ദേശമേകി റഷ്യയില്‍ പന്ത് കൈമാറല്‍ ചടങ്ങ് നടന്നു.

Add Asianetnews as a Preferred SourcegooglePreferred

ഔദ്യോഗികമായി ഖത്തറിന് പന്ത് കൈമാറുന്ന ചടങ്ങ് ക്രെംലിന്‍ കൊട്ടാരത്തിലാണ് നടന്നത്. ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയുടെ സാന്നിധ്യത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ കൈയില്‍ നിന്നും ഔദ്യോഗിക ഫുട്ബോള്‍ ഖത്തര്‍ അമീന്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഏറ്റുവാങ്ങി. വരാന്‍ പോകുന്ന ഖത്തര്‍ ലോകകപ്പിനായുളള പ്രതീകാത്മക ഫുട്ബോളാണ് ഏറ്റുവാങ്ങിയത്.