കല്ല്യാണപ്പന്തലില്‍ ഗോള്‍ പോസ്റ്റ് വിഭവങ്ങളുടെ പേരും ലോകകപ്പ് സ്പെഷ്യല്‍

മലപ്പുറം: ഫുട്‌ബോളിനോട് മലപ്പുറത്തുകാര്‍ക്കുള്ള ആവേശമിതാ കല്ല്യാണപ്പന്തലിലും എത്തിയിരിക്കുന്നു. പുത്തനത്താണി സ്വദേശി ഡോ.സുഹൈലാണ് ലോകകപ്പ് ആഹ്ലാദം കല്ല്യണപ്പന്തലിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രണയിച്ചുതുടങ്ങിയ ഡോ.ഷൈമയെ സ്വന്തമാക്കുമ്പോള്‍ ഈ അര്‍ജന്‍റീന ആരാധകന് ഒരേയൊരു നിര്‍ബന്ധമേ ഉണ്ടായിരുന്നുള്ളൂ. ലോകകപ്പ് സമയമാണ്, പന്തുവിട്ടുള്ള ഒരാഘോഷവുമില്ല. 

അങ്ങനെ പന്തലിലൊരുക്കിയ ഗോള്‍ പോസ്റ്റിലേക്ക് അതിഥികളെല്ലാം പന്തുതട്ടി. ഗോളടിച്ചവര്‍ക്കെല്ലാം ചെക്കന്റെ വക സമ്മാനങ്ങളും. വിഭവങ്ങളും ലോകകപ്പ് സ്‌പെഷ്യലായിരുന്നു. അര്‍ജന്‍റീന പപ്പായ, റഷ്യന്‍ മിന്‍റ് ലൈം, ബ്രസീലിയന്‍ ചായ, പോര്‍ച്ചുഗീസ് ഐസ്‌ക്രീം എന്നിങ്ങനെ......