ലോകത്തെ ഏറ്റവും കൂടിയ വിലയ്ക്ക്​ വിൽക്കുന്ന പെയിന്‍റിങ്​ എന്ന റൊക്കോർഡ്​ ലിയനാഡോ ഡാവിഞ്ചിയുടെ സൃഷ്​ടിക്ക്​. 500 വർഷം പ​ഴക്കമുള്ള പെയിന്‍റിങ്​ ആണ്​ 2900 കോടി രൂപക്ക്​ (450.3 മില്യൺ ഡോളർ) ​വിറ്റുപോയത്​. ന്യൂയോർക്ക്​ സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന ലേലത്തിലാണ്​ പെയിന്‍റിങ്​ വിറ്റത്​.

യേശുവിനെ നവോഥാന വേഷത്തിൽ ചിത്രീകരിച്ച പെയിന്‍റിങ്​ ആണ്​ റൊക്കോർഡ്​ തുകയിലൂടെ ലേലത്തിൽ പോയത്​. കൈയിൽ സ്​ഫടിക ഗോളവുമായി നിൽക്കുന്ന യേശുവി​ന്‍റെ ചിത്രം ഡാവിഞ്ചിയുടെ യഥാർഥ പെയിന്‍റിങുകൾ എന്ന്​ ശരിവെച്ച 16 എണ്ണത്തിൽ ഒന്നാണ്​.

Scroll to load tweet…