ജറുസലേം: നാസി കൂട്ടക്കൊലയെ അതിജീവിച്ച ലോകത്തെ പ്രായമേറിയ പുരുഷനായ ഇസ്രായേല്‍ ക്രിസ്റ്റല്‍ (113) അന്തരിച്ചു. 114 വയസ് തികയുന്നതിന് ഒരു മാസം മുമ്പാണ് ഇസ്രായേല്‍ ക്രിസ്റ്റല്‍ വിടപറഞ്ഞത്. 1903 സെപ്റ്റംബര്‍ 15ന് പോളണ്ടിലെ സര്‍നോവിലാണ് ഇസ്രായേല്‍ ക്രിസ്റ്റല്‍ ജനിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തെ പ്രായമേറിയ പുരുഷനായി ഗിന്നസ് ബുക്ക് ആദരിച്ചത്.

രണ്ടാ ലോക മഹായുദ്ധകാലത്തെ നാസി കൂട്ടക്കൊലയില്‍ ഇസ്രായേല്‍ ക്രിസ്റ്റലിന്‍റെ ആദ്യ ഭാര്യയും രണ്ട് മക്കളും മരണപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് രക്ഷപെട്ട ഇദേഹം ഇസ്രായേലിലേക്ക് കുടിയേറി.

2016 മാര്‍ച്ച് 15നാണ് പ്രായമേറിയ മനുഷ്യനെന്ന റെക്കോര്‍ഡ് ഇസ്രായേല്‍ ക്രിസ്റ്റലിന് ലഭിച്ചത്. ഹിറ്റ്ലര്‍ നടപ്പാക്കിയ നാസി കൂട്ടക്കൊലയില്‍ 960,000 ജൂതന്മാ‍ര്‍ക്കാണ് ജീവന്‍ നഷ്ടമായത്.