മാഡ്രിഡ്‌: ചെക് ഇന്‍ സംവധാനം പ്രവര്‍ത്തിക്കുന്ന പ്രധാന സാങ്കേതിക വിദ്യ തകരാറിലായതിനെ തുടര്‍ന്ന് ലോകത്തെമ്പാടും വിമാനങ്ങള്‍ വൈകി. സ്‌പെയിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യാ സ്ഥാപനം അമേദിയസിന്റെ കംപ്യൂട്ടര്‍ സംവിധാനത്തിലുണ്ടായ തകരാറു മൂലമാണ ലോകമെമ്പാടുമുള്ള വിമാനത്താവളില്‍ ചെക് ഇന്‍ സംവിധാനം താറുമാറായത്.

അമേദയസിന്റെ പ്രവര്‍ത്തന തകരാറ് എല്ലാ വിമാനക്കമ്പനികളെയും ചെറിയ രീതിയിലെങ്കിലും ബാധിച്ചു. ആള്‍ടി സംവിധാനത്തില്‍ ചെറിയ തകരാറുണ്ടായതാണ് സേവനങ്ങള്‍ തടസപ്പെടാന്‍ കാരണമെന്ന് അമേദിയാസ് വക്താവ് അറിയിച്ചു.

പ്രശ്‌നങ്ങള്‍ ആറ് മണിക്കൂറിനുള്ളില്‍ പരിഹരിച്ചതായും കമ്പനി വ്യക്തമാക്കി. അതേസമയം തകരാറു മൂലം വിവിധയിടങ്ങളില്‍ വിമാനങ്ങള്‍ 16 മിനുട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെ വൈകിയതായി യാത്രക്കാര്‍ ആരോപിച്ചു.