ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി. പൊലീസ് സംരക്ഷണം നല്‍കുമെന്ന ഉറപ്പ് തനിക്ക് കിട്ടിയിരുന്നെന്നും തൃപ്തി ദേശായി. കൊച്ചിയില്‍ പോലും തന്‍റെ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. 

കൊച്ചി: എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനത്തിനുള്ള അവസരമുണ്ടെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായി ഇപ്പോഴും നെടുംമ്പാശ്ശേരി വിമാനത്താവളത്തില്‍ തന്നെ നില്‍ക്കുകയാണ്. വിമാനത്താവളത്തിന് പുറത്ത് അയ്യപ്പഭക്തരുടെ പ്രതിഷേധം തുടരുകയാണ്. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിയെ മടക്കി അയക്കാതെ പ്രത്ഷേധം നിര്‍ത്തില്ലെന്ന നിലപാടിലാണ് പതിഷേധക്കാര്‍. 

ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി തന്‍റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞുയ. പൊലീസ് സംരക്ഷണം നല്‍കുമെന്ന ഉറപ്പ് തനിക്ക് കിട്ടിയിരുന്നെന്നും കൊച്ചിയില്‍ പോലും തന്‍റെ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു. 

ശബരിമല പ്രതിഷേധക്കാര്‍ തന്നെ അക്രമിക്കാന്‍ വരുന്നതിനാല്‍ വിമാനത്താവളത്തില്‍ തന്നെ നില്‍ക്കുകയാണ്. എന്നാല്‍ ശബരിമലയില്‍ ദര്‍ശനം നടത്താതെ താന്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ച് പോകില്ലെന്നും അവര്‍ നെടുംമ്പാശേരി വിമാത്താവളത്തില്‍ നിന്നുള്ള തന്‍റെ ഫേസ്ബുക്ക് ലൈവില്‍ അറിയിച്ചു.

ഇന്ന് രാവിലെ നാല് മണിക്കാണ് തൃപ്തി ദേശായി നെടുംമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. അപ്പോള്‍ മുതല്‍ വിമാനത്താവളത്തിന് പുറത്ത് അയ്യപ്പഭക്തരുടെ പ്രതിഷേധവും തുടരുകയാണ്.