Asianet News MalayalamAsianet News Malayalam

എഴുത്തുകാരന്‍ കെ.പാനൂര്‍ അന്തരിച്ചു

writer k panoor died
Author
First Published Feb 20, 2018, 9:27 PM IST

പാനൂര്‍: ഗ്രന്ഥകാരനും സാമൂഹിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ (84) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരളത്തിലെ ആഫ്രിക്ക, ഹാ നക്‌സല്‍ ബാരി, കേരളത്തിലെ അമേരിക്ക തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരളത്തിലെ ആദിവാസികളെ കുറിച്ചുള്ള ആദ്യ പഠനഗ്രന്ഥമായാണ് കേരളത്തിലെ ആഫ്രിക്ക പരിഗണിക്കപ്പെടുന്നത്. കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം പുറലോകത്തെത്തിച്ചത് പാനൂരിന്റെ പുസ്തകങ്ങളായിരുന്നു. പാനൂരിന്റെ പുസ്തകങ്ങള്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകങ്ങളായിരുന്നു. 

കെ.കുഞ്ഞിരാമന്‍ പാനൂര്‍ തൂലികാനാമമായി കെ. പാനൂര്‍ എന്ന പേര് പിന്നീട് ഉപയോഗിക്കുകയായിരുന്നു. കേരള സര്‍ക്കാര്‍ സര്‍വീസില്‍ റവന്യൂ വിഭാഗം ജീവനക്കാരനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി ആദിവാസി ക്ഷേമ വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കാന്‍ സ്വയം തയ്യാറാവുകയായിരുന്നു. ഈയവസരത്തിലെഴുതിയതാണ് കേരളത്തിലെ ആഫ്രിക്ക എന്ന ചെറു പുസ്തകം. ഇത് കേരളത്തിലെ ആദിവാസികളുടെ ദുരിത ജീവിതം വരച്ചുകാട്ടി. 2006 ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കവിത അടക്കമുള്ള എഴുത്തിന്റെ മറ്റു മേഖലകളിലും പാനൂരിന്റെ സംഭാവനകളുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios