എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു

തിരുവനന്തപുരം:എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു. 73 വയസായിരുന്നു.പ്രശസ്ത കവി ബോധേശ്വരന്റെയും, പ്രൊഫ വി.കെ കാർത്തിയായനി അമ്മയുടെയും മകളാണ്. കവയത്രി സുഗതകുമാരിയുടെയും, അന്തരിച്ച പ്രൊഫ. ബി ഹൃദയകുമാരിയുടെയും സഹോദരിയാണ്. അഡ്വ. പി. ഗോപാലകൃഷ്ണൻ നായരാണ് ഭർ‍ത്താവ്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.സംസ്കാരം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred