വയനാട്ടിലെ ഭൂമിവിവാദത്തില്‍ ഡെപ്യുട്ടി കളക്ടറെ സസ്‌പെൻഡ് ചെയ്തു കുറ്റക്കാർ ആരായാലും നടപടി ഉണ്ടാകും

തിരുവനന്തപുരം: 'കേരളം വിൽപനയ്ക്ക്' വാർത്ത നിയമസഭയിൽ. വയനാട്ടിലെ ഭൂമിവിവാദം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പണം വാങ്ങി സർക്കാർ ഭൂമി പതിച്ച് കൊടുക്കാൻ നീക്കമെന്നും പ്രമേയത്തിൽ ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഭൂ മാഫിയക്കെതിരെ നടപടിയുണ്ടാകുമെന്നും കാശ് വാങ്ങിയെന്നു ദൃശ്യങ്ങളിൽ കണ്ട ഡെപ്യുട്ടി കളക്ടറെ സസ്‌പെൻഡ് ചെയ്തുവെന്നും സമഗ്ര അന്വേഷണം നടത്തുന്നുണ്ടെന്നും റവന്യൂമന്ത്രി സഭയെ അറിയിച്ചു. കുറ്റക്കാർ ആരായാലും നടപടി ഉണ്ടാകും. സംഭവത്തെ രാഷ്ട്രീയമായി കാണരുതെന്നും റവന്യൂ മന്ത്രി പറഞ്ഞു. 

തട്ടിപ്പുകാർക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന ഏർപാടാണ് എം എൻ സ്മാരകത്തിൽ നടന്നതെന്നും വ്യാജ ആരോപണം എന്നു മന്ത്രി പറയാത്തതിൽ സന്തോഷമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ആട്ടി ഇറക്കുന്നതിന് പകരം എല്ലാം ശെരിയാക്കി കൊടുക്കാം എന്നാണ് സി പി ഐ ജില്ലാ സെക്രെട്ടറി പറഞ്ഞത് അതിനു ഭരിക്കുന്ന പാർട്ടിയുടെ ആളുകൾ കുട പിടിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.