ദില്ലി: ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രാജിവയ്ക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. നോട്ട് നിരോധനം പൂര്‍ണ പരാജയം. ജിഎസ്ടി ആവിഷ്കരിച്ചതും നടപ്പാക്കിയതും വികലമായ രീതിയിലെന്നും സിന്‍ഹ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പാര്‍ട്ടി അച്ചടക്ക നടപടിയെടുത്താല്‍ കാര്യമാക്കില്ലെന്നും സിന്‍ഹ പറഞ്ഞു. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായി സിന്‍ഹയുടെ പര്യടനം മാറി. ഗുജറാത്ത് വികസനമാതൃകയ്ക്കെതിരായ കൂട്ടായ്മയില്‍ സിന്‍ഹ പ്രസംഗിക്കുകയും ചെയ്തു.

മുമ്പും ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമർശിച്ച് യശ്വന്ത് സിൻഹ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് 3.75 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നു യശ്വന്ത് സിൻഹ പറഞ്ഞു.